logo malayalam

| സമൂഹം |

മാലിന്യ നിര്‍മ്മാര്‍ജ്ജനം — ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം

Aerobic bins മലയാളിയുടെ സാമൂഹ്യ ജീവിതത്തിന്റെ നിലവാരവും അന്തസ്സും ഉയർത്തുന്ന ഒരു മാലിന്യ നിർമാർജന പരീക്ഷണത്തെക്കുറിച്ച് പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

ജീവിച്ചിരിക്കുക എന്ന സമരം

ilina 'നിയമവ്യവസ്ഥയില്‍ വിശ്വസിക്കാന്‍തന്നെയാണ് എനിക്കുമിഷ്ടം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഈ വിചാരണയിലൂടെ കടന്നുപോയത്. പക്ഷേ, അതൊരു കങ്കാരുക്കോടതിയായി മാറി എന്നതു വേറെ കാര്യം. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നിയമവ്യവസ്ഥയിലും ബിനായക്കിന്റെ നിരപരാധിത്വത്തിലും വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍ 2009-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ബിനായക്കിന് എത്രയോ എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു. അതേസമയം ജനാധിപത്യത്തില്‍, ജുഡീഷ്യറിയെ വിമര്‍ശനാത്മകമായി നിരീക്ഷിക്കാനും നീതിരഹിതമായ വിധിപ്രസ്താവങ്ങളെ വിമര്‍ശിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ വന്ന വിധിപ്രസ്താവങ്ങളെ ബഹുമാനിക്കേണ്ട ഒരു കാര്യവുമില്ല.' ഡോ. ഇലീന സെന്‍‍/ എം സുചിത്ര

lineimage

അവര്‍ ഇപ്പോഴും അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്

bhopal ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പുരാനി ഭോപ്പാലിലെ ജനങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്? തലമുറകള്‍ കടന്നും ദുരന്തഫലങ്ങള്‍ ഇവരെ വേട്ടയാടുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൗ കെമില്‍ക്കസിനെ നിയമബാധ്യതകളില്‍ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭോപ്പാലിന്റെ സമകാലിക അവസ്ഥയുടെ ദൈന്യത, സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ എങ്ങനെ രൂക്ഷമാക്കുന്നുവെന്ന് അന്വേഷിക്കുകയാണ് ഈയിടെ ഭോപ്പാല്‍ സന്ദര്‍ശിച്ച ലേഖിക.എം. സുചിത്ര

lineimage

കുട്ടികള്‍ സത്യം അറിയട്ടെ

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുളള രാജ്യമാണ് ഇന്ത്യ-44 കോടി കുട്ടികള്‍. അഞ്ചു വയസിനു താഴെ 15 കോടിയിലേറെ കുട്ടികള്‍. കുട്ടികളുടെ ദുരവസ്ഥ ഒരു ഉത്തരേന്ത്യന്‍ കഥയൊന്നുമല്ല. കേരളത്തില്‍ ശിശു മരണനിരക്കും മാതൃ മരണനിരക്കും കുറവാണെന്നത് ശരിതന്നെ. പക്ഷേ, സംസ്ഥാനത്തെ 40 ലക്ഷം കുട്ടികളില്‍ വലിയൊരു ഭാഗം സാമൂഹികവും സാമ്പത്തികവുമായി മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡിന്റെ "ഇക്കണോമിക് റിവ്യു'വില്‍ തന്നെ പറയുന്നു. എം. സുചിത്ര എഴുതുന്നു.

lineimage

ഈ വംശഹത്യ ഭീകരവാദമല്ലേ?

പെണ്‍ഭ്രൂണഹത്യ കാരണം പെണ്‍കുഞ്ഞുങ്ങളുടെ ജീവിക്കാനുളള അവകാശം ലംഘിക്കപ്പെടുന്നതിനു പുറമെ, സ്ത്രീകളുടെ എണ്ണം കുറയുകയും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വീണ്ടും താഴുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എം. സുചിത്ര എഴുതുന്നു. lineimage

കൊക്കകോളയ്‌ക്ക്‌ ഒരു സി.ഡി.എസ്‌. ഊന്നുവടി

്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്‌? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാല്‍ ഏതാണ്ട്‌ തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും. പി. എന്‍. വേണുഗോപാല്‍ എഴുതുന്നു. lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര എഴുതുന്നു. lineimage

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

/ ലക്ഷക്കണക്കിനു ഭക്തരുടെ ഇഷ്ട ദൈവം തികച്ചും മലീമസംഅയ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നു. ഒരു ശബരിമല യാത്ര. വിവരണം പി. എന്‍. വേണുഗോപാല്‍ lineimage

മേരി റോയി- യുദ്ധങ്ങള്‍ നിറഞ്ഞ ഒരു ജീവിതം

mary roy അസാധാരണമാണ് മേരി റോയിയുടെ ജീവിതം പ്രാതിക്യൂലങ്ങളോട് യുദ്ധം ചെയ്ത ഒരു ജീവിതംപി. എന്‍. വേണുഗോപാല്‍

lineimage

ഇനിയും പഠിക്കാത്ത പാഠങ്ങള്‍

rain വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്ന കേരളം ആളോഹരി കുടിവെളള ലഭ്യതയുടെ കാര്യത്തില്‍ രാജസ്ഥാനേക്കാള്‍ പിറകിലാവുന്നത് എന്തുകൊണ്ടാണ്?.എം. സുചിത്ര

lineimage

| സമൂഹം |

നിക്കരാഗ്വാ മുതല്‍ ഗൗണ്ടനാമോ ബേ വരെ

ashwin കഴിഞ്ഞ മൂന്നുദശകമായി നിക്കരാഗ്വ മുതല്‍ ഇറാക്ക് വരെയുള്ള യുദ്ധഭൂമികളില്‍ ക്യാമറയുമായി സഞ്ചരിച്ച ഒരു ഇന്ത്യക്കാരനുണ്ട്; അശ്വിന്‍ രാമന്‍പി എന്‍ വേണുഗോപാല്‍
lineimage

രാജ്യദ്രോഹം 1922
രാജ്യദ്രോഹം 2010

binayak sen കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ കൂട്ടിക്കൊടുപ്പുകാരായ ഭരണാധികാരികളും പണം വാങ്ങിയോ ഭീഷണിക്കു വഴങ്ങിയോ അവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ജുഡീഷ്യറിയും മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന് നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്ന ഒരു പാഠമാണ് ബിനായക് സെന്‍. ജനാധിപത്യ പ്രക്രിയകള്‍ എത്രത്തോളം കഠിനവും ഭീതിദവും അപമാനകരവുമാണെന്ന് പഠിപ്പിക്കാനുള്ള പാഠം.
എം. സുചിത്ര
lineimage

ഭോപ്പാല്‍ പോരാട്ടം യൗവനതീക്ഷ്ണതയില്‍

rasheeda ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട, പരിസ്ഥിതി രംഗത്തെ നോബല്‍സമ്മാനം എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ അവാര്‍ഡ് നേടിയ റഷീദാബിയും ചമ്പാദേവിയും ദുരന്തബാധിതര്‍ക്കായുളള പോരാട്ടത്തിന്റെ സമകാലികാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നു.റഷീദാബി, ചമ്പാദേവി ശുക്ല/എം. സുചിത്ര

lineimage

"അക്രമം ആരുടേതായാലും അംഗീകരിക്കാനാവില്ല"

Binayak 'ഒരുഘട്ടത്തിലും ഞാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ ഞാന്‍ പരസ്യമായി വിമര്‍ശിക്കുന്നുമുണ്ട്. അക്രമങ്ങള്‍ കൂടുതല്‍ അക്രമത്തിനു മാത്രമേ വഴിവെക്കൂ. അക്രമം നടത്തുന്നത് ഭരണകൂടമായാലും മറ്റേതു വിഭാഗമായാലും അത് വലയന്‍സ് തന്നെയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നു തരംതിരിച്ചു ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ സമൂഹം എക്കാലത്തും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വയലന്റ് തന്നെയായിരുന്നു. യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും ചരിത്രം തന്നെയാണ് നമുക്കുളളത്. ജാതി, വര്‍ഗം, മതം, ജെന്‍ഡര്‍ തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ സൊസൈറ്റി വയലന്റാണ്.' ഡോ. ബിനായക് സെന്‍/ എം സുചിത്ര

lineimage

'ക്രിയാത്മകമായ ഇടപെടലാണ് ആത്മീയത'

Sister Alice ക്രൂരമായ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതിനുള്ള സര്‍ഗാത്മകമായ ഇടപെടലായി ദൈവത്തെ തിരിച്ചറിയുമ്പോള്‍, ആധിപത്യ സാമൂഹിക വ്യവസ്ഥകള്‍‌ക്കു നേരെയുള്ള പ്രതികരണമായി, ചലനാത്മകമായൊരു ആത്മീയതയെ നമുക്കു സംകല്പിക്കനാവുന്നു.എണ്‍പതുകളില്‍ മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സ്‌നേ‍ഹത്തിന്റെ ഭാഷയില്‍ വിപ്ലവവല്‍കരിക്കുന്ന പ്രവര്‍‌ത്തനങ്ങളിലാണ് ഏര്‍‌പ്പെട്ടിരുക്കുന്നത്. വിമോചന ദൈവശാസ്ത്രം മുതല്‍ സഭയുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിസ്റ്റര്‍ ആലീസ് ഈ അഭിമുഖത്തില്‍ സിസ്റ്റര്‍ ആലീസ്/ എം സുചിത്ര lineimage

അടക്കംകൊല്ലികളും കടക്കെണികളും

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂണ്‍ 15നു തന്നെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നിരിക്കെയാണ്. നിരോധന വാദപ്രതിവാദങ്ങള്‍ പതിവുപോലെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളായി. ഈ വാര്‍ഷികാചാരങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ മത്സ്യമേഖല എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചുളള ആശങ്കകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.എം. സുചിത്ര, പി. എന്‍. വേണുഗോപാല്‍ lineimage

ഒരു മലയാളി ഹിജഡ പറയുന്നത്..........

hijda ലിംഗപദവിയെക്കുറിച്ചുളള ചര്‍ച്ചകളില്‍ തേര്‍ഡ് ജന്‍ഡറിന്റെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടാത്തതെന്തുകൊണ്ട്? ഒരു മലയാളി ഹിജഡയുടെ ആത്മകഥനത്തിലൂടെ മൂന്നാം ലിംഗ അവസ്ഥയുടെ വിഷമതകള്‍ അനാവരണം ചെയ്യുപ്പെടുന്നു. സ്ത്രീ/പുരുഷന്‍ എന്ന ലിംഗവിഭജനത്തിലൂന്നുന്ന അധികാര ബന്ധങ്ങളെയും, ലിംഗപദവിയെ സംബന്ധിച്ച പൊതുസമൂഹത്തിന്റെ മുന്‍വിധികളെയും ഹിജഡകളും അബോധമായെങ്കിലും പങ്കുപറ്റുന്നതെങ്ങനെയാണ് എം സുചിത്ര, ഗിരിജ

lineimage

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org