logo malayalam

| രാഷ്ടീയം |

ജീവിച്ചിരിക്കുക എന്ന സമരം

ilina 'നിയമവ്യവസ്ഥയില്‍ വിശ്വസിക്കാന്‍തന്നെയാണ് എനിക്കുമിഷ്ടം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഈ വിചാരണയിലൂടെ കടന്നുപോയത്. പക്ഷേ, അതൊരു കങ്കാരുക്കോടതിയായി മാറി എന്നതു വേറെ കാര്യം. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നിയമവ്യവസ്ഥയിലും ബിനായക്കിന്റെ നിരപരാധിത്വത്തിലും വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍ 2009-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ബിനായക്കിന് എത്രയോ എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു. അതേസമയം ജനാധിപത്യത്തില്‍, ജുഡീഷ്യറിയെ വിമര്‍ശനാത്മകമായി നിരീക്ഷിക്കാനും നീതിരഹിതമായ വിധിപ്രസ്താവങ്ങളെ വിമര്‍ശിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ വന്ന വിധിപ്രസ്താവങ്ങളെ ബഹുമാനിക്കേണ്ട ഒരു കാര്യവുമില്ല.' ഡോ. ഇലീന സെന്‍‍/ എം സുചിത്ര

lineimage

ദണ്ഡകാരണ്യം ചുവക്കുന്നത് ആര്‍ക്കുവേണ്ടി?

dandavate കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും സായുധസേനകള്‍ ദണ്ഡകാരണ്യം അരിച്ചുപെറുക്കുകയാണ് മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്കുവേണ്ടി. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്- ഹരിതവേട്ട. ഈയുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം രാഷ്ട്രത്തിന്‍െറ സുരക്ഷയായാലും കോര്‍പ്പറേറ്റ് കമ്പനികളുടെ താത്പര്യങ്ങളായാലും മരിക്കുന്നത് പാവപ്പെട്ടവര്‍ മാത്രമാണ്. സൈനികനടപടികള്‍ ശക്തമാക്കുമെന്നു പറയുമ്പോള്‍ കൂടുതല്‍ ജവാന്മാര്‍, കൂടുതല്‍ ജനങ്ങള്‍, കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുമെന്നുതന്നെയാണ് അര്‍ഥം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം 4500-ഓളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.എം. സുചിത്ര

lineimage

നാം നമ്മെത്തന്നെ വേട്ടയാടുമ്പോള്‍

ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 76 സുരക്ഷാഭടന്മാര്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് വലിയ കുലുക്കമൊന്നുമില്ല. ഇടതുപക്ഷ തീവ്രവാദം ശക്തിപ്പെട്ട മറ്റു സ്ഥലങ്ങളിലെന്നപോലെ, ദന്തേവാഡ ഉള്‍പ്പെടുന്ന ബസ്തര്‍മേഖലയിലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണനയാണ് നക്സലിസം ശക്തിപ്പെടാന്‍ കാരണമായത്. എം. സുചിത്ര

മണിപ്പുരി ഒരു നൃത്തമല്ല

manipur വിഘടനവാദികളെ ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസേനയെ പ്രത്യേകാധികാരങ്ങള്‍ നല്‍കി മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചത്. സായുധസേനയ്ക്ക് സംശയം തോന്നുന്ന പക്ഷം ആരെ വേണമെങ്കലും എപ്പോള്‍വേണമെങ്കിലും വെടിവെച്ചു കൊല്ലാം, വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാം, വീടുകള്‍ നശിപ്പിക്കാം, ജനങ്ങളെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം. അതേസമയം, സേനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല. സേനയുടെ വ്യാപകമായ സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്കെതിരെ സായുധസേന നടത്തുന്ന വെടിവയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറു ദശകത്തിനുളളില്‍ 25000 പേര്‍ മരിച്ചുഎം. സുചിത്ര, വിധു വിന്‍സന്റ്

lineimage

കേന്ദ്രം കേരളത്തെ ഇല്ലായ്മ ചെയ്യുകയാണോ?

കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ക്രമാനുഗതമായി മാറ്റിമറിക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുമെങ്കിലും ഭൂമിശാസ്ത്രപരമായും സാമൂഹികമായും രാഷ്ട്രീയപരമായും കേരളത്തിനുള്ള പ്രത്യേകതകള്‍ മൂലം കേന്ദ്രത്തിന്റെ 'കേന്ദ്രീകരണ' പ്രവണത എറ്റവും ആഘാതമുണ്ടാക്കുന്നത് കേരളത്തിന്മേലാണ്‌. പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

കൊക്കകോളയ്‌ക്ക്‌ ഒരു സി.ഡി.എസ്‌. ഊന്നുവടി

്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്‌? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാല്‍ ഏതാണ്ട്‌ തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും. പി. എന്‍. വേണുഗോപാല്‍ എഴുതുന്നു.

lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര എഴുതുന്നു.

lineimage| രാഷ്ടീയം |

രാജ്യദ്രോഹം 1922
രാജ്യദ്രോഹം 2010

binayak sen കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ കൂട്ടിക്കൊടുപ്പുകാരായ ഭരണാധികാരികളും പണം വാങ്ങിയോ ഭീഷണിക്കു വഴങ്ങിയോ അവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ജുഡീഷ്യറിയും മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന് നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്ന ഒരു പാഠമാണ് ബിനായക് സെന്‍. ജനാധിപത്യ പ്രക്രിയകള്‍ എത്രത്തോളം കഠിനവും ഭീതിദവും അപമാനകരവുമാണെന്ന് പഠിപ്പിക്കാനുള്ള പാഠം.
എം. സുചിത്ര
lineimage

"അക്രമം ആരുടേതായാലും അംഗീകരിക്കാനാവില്ല"

Binayak 'ഒരുഘട്ടത്തിലും ഞാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ ഞാന്‍ പരസ്യമായി വിമര്‍ശിക്കുന്നുമുണ്ട്. അക്രമങ്ങള്‍ കൂടുതല്‍ അക്രമത്തിനു മാത്രമേ വഴിവെക്കൂ. അക്രമം നടത്തുന്നത് ഭരണകൂടമായാലും മറ്റേതു വിഭാഗമായാലും അത് വലയന്‍സ് തന്നെയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നു തരംതിരിച്ചു ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ സമൂഹം എക്കാലത്തും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വയലന്റ് തന്നെയായിരുന്നു. യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും ചരിത്രം തന്നെയാണ് നമുക്കുളളത്. ജാതി, വര്‍ഗം, മതം, ജെന്‍ഡര്‍ തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ സൊസൈറ്റി വയലന്റാണ്.' ഡോ. ബിനായക് സെന്‍/ എം സുചിത്ര

lineimage

സാമ്പത്തിക മാന്ദ്യത്തിന്‌ സി.ഡി.എസ്‌. ചികിത്സ

ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ എല്ലാ സാധ്യതകളുമുളള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും ആഗിരണം ചെയ്‌തു തുടങ്ങിയിരിക്കുന്നു. ഈ ഗുരുതരമായ പ്രശ്‌നം കേരളത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന്‌ പഠിച്ച്‌ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറ്റര്‍ ഫോര്‍ ഡവലപ്‌മെറ്റ്‌ സ്‌റ്റഡീസ്‌, വിശദമായ ഒരു റിപ്പോര്‍ട്ട്‌ ഡിസംബര്‍ മൂന്നാം വാരത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുയുണ്ടായി. റിപ്പോര്‍ട്ടിനെക്കുറിച്ച് പി. എന്‍. വേണുഗോപാല്‍ എഴുതുന്നു.

lineimage

ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല

krishna iyer ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനേയും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍/ പി.എന്‍. വേണുഗോപാല്‍
lineimage'ക്രിയാത്മകമായ ഇടപെടലാണ് ആത്മീയത'

Sister Alice ക്രൂരമായ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതിനുള്ള സര്‍ഗാത്മകമായ ഇടപെടലായി ദൈവത്തെ തിരിച്ചറിയുമ്പോള്‍, ആധിപത്യ സാമൂഹിക വ്യവസ്ഥകള്‍‌ക്കു നേരെയുള്ള പ്രതികരണമായി, ചലനാത്മകമായൊരു ആത്മീയതയെ നമുക്കു സംകല്പിക്കനാവുന്നു.എണ്‍പതുകളില്‍ മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സ്‌നേ‍ഹത്തിന്റെ ഭാഷയില്‍ വിപ്ലവവല്‍കരിക്കുന്ന പ്രവര്‍‌ത്തനങ്ങളിലാണ് ഏര്‍‌പ്പെട്ടിരുക്കുന്നത്. വിമോചന ദൈവശാസ്ത്രം മുതല്‍ സഭയുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിസ്റ്റര്‍ ആലീസ് ഈ അഭിമുഖത്തില്‍ സിസ്റ്റര്‍ ആലീസ്/ എം സുചിത്ര

lineimage

questis an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...


questundertakes innovative research, documentation and dissemination of information ...

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org