logo malayalam

| ആരോഗ്യം |

മാലിന്യം വളരുന്നു; അതിര്‍ത്തികള്‍ കടന്നും

waste മാലിന്യത്തിന്റെ കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഇതുവരെ കാണിച്ച അനാസ്ഥകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. നോക്കിയിരിക്കേ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം. ഏഴുലക്ഷം ജനങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ഫ്‌ളോട്ടിംഗ് പോപ്പുലേഷന്‍. പുതിയ പുതിയ ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, നിരവധി ആശുപത്രികള്‍.... ശരാശരി 380 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരം പുറന്തളളുന്നത്. ഇന്ത്യയില്‍ത്തന്നെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം വളരെ കൂടുതലുളള നഗരങ്ങളില്‍ ഒന്ന്. എന്നിട്ടും നഗരത്തിന്റെ വികസനം ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചുകാണാറില്ല. എം. സുചിത്ര, പി.എന്‍. വേണുഗോപാല്‍

lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര എഴുതുന്നു. lineimage

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

Sabarimala ലക്ഷക്കണക്കിനു ഭക്തരുടെ ഇഷ്ട ദൈവം തികച്ചും മലീമസംഅയ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നു. ഒരു ശബരിമല യാത്ര. വിവരണം പി. എന്‍. വേണുഗോപാല്‍ lineimage

| ആരോഗ്യം |

സാനിറ്ററി നാപ്കിനുകളുടെ സാമൂഹികശാസ്ത്രം

anshu gupta ഭക്ഷണം, പാര്‍പ്പിടം എന്നിവയെപ്പോലെ വസ്ത്രവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്ന അവബോധം നമ്മുടെ വികസന നയങ്ങളില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെ, ശീതകാലത്തും മറ്റും വസ്ത്രമില്ലാതെ തണുത്തുവിറച്ച് മരിക്കുന്നവരുടെ കണക്കുകള്‍ നമ്മള്‍ രേഖപ്പെടുത്താറില്ല. അതുപോലെ തന്നെ, ആര്‍ത്തവശുചിത്വത്തിനായി വൃത്തിയുളള തുണിയോ സാനിറ്ററി നാപ്കിനുകളോ ഉപയോഗിക്കാനാവാതെ രോഗികളായി മാറുന്ന ദരിദ്ര സ്ത്രീകളുടെ ജീവിത ദുരന്തങ്ങളും ആരും പരിഗണിക്കാറില്ല. ആര്‍ത്തവം മാസംതോറും ആവര്‍ത്തിക്കുന്ന ഒരു പ്രകൃതിദുരന്തമായി സ്ത്രീകള്‍ക്കുമേല്‍ നിപതിക്കുന്ന ഇന്ത്യനവസ്ഥയുടെ സാമൂഹികശാസ്ത്രത്തെക്കുറിച്ചാണ് വസ്ത്രദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തലവനായ അന്‍ശു കെ. ഗുപ്ത സംസാരിക്കുന്നത്.അന്‍ശു കെ. ഗുപ്ത/ എം. സുചിത്ര
lineimagequestis an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...


questundertakes innovative research, documentation and dissemination of information ...

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org