logo malayalam

| ഭരണം |

വല്ലാര്‍പാടം-മൂന്നു വര്‍ഷങ്ങളുടെ ബാക്കിപത്രം

ICTT 2011 ഫെബ്രുവരി 11 ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടൈനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ് ടെര്‍മിനല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കൊച്ചിയുടേയും കേരളത്തിന്റെയും വികസനപാതയിലെ ഒരു മൈല്‍ക്കുറ്റി എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാ മാധ്യമങ്ങളും എല്ലാ വിഭാഗം ജനങ്ങളും അതിനെ സ്വാഗതം ചെയ്തത്. എന്നാല്‍... പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

കേന്ദ്രം കേരളത്തെ ഇല്ലായ്മ ചെയ്യുകയാണോ?

കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ക്രമാനുഗതമായി മാറ്റിമറിക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുമെങ്കിലും ഭൂമിശാസ്ത്രപരമായും സാമൂഹികമായും രാഷ്ട്രീയപരമായും കേരളത്തിനുള്ള പ്രത്യേകതകള്‍ മൂലം കേന്ദ്രത്തിന്റെ 'കേന്ദ്രീകരണ' പ്രവണത എറ്റവും ആഘാതമുണ്ടാക്കുന്നത് കേരളത്തിന്മേലാണ്‌. പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

മാലിന്യം വളരുന്നു; അതിര്‍ത്തികള്‍ കടന്നും

waste മാലിന്യത്തിന്റെ കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഇതുവരെ കാണിച്ച അനാസ്ഥകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. നോക്കിയിരിക്കേ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം. ഏഴുലക്ഷം ജനങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ഫ്‌ളോട്ടിംഗ് പോപ്പുലേഷന്‍. പുതിയ പുതിയ ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, നിരവധി ആശുപത്രികള്‍.... ശരാശരി 380 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരം പുറന്തളളുന്നത്. ഇന്ത്യയില്‍ത്തന്നെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം വളരെ കൂടുതലുളള നഗരങ്ങളില്‍ ഒന്ന്. എന്നിട്ടും നഗരത്തിന്റെ വികസനം ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചുകാണാറില്ല. എം. സുചിത്ര, പി.എന്‍. വേണുഗോപാല്‍

lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര എഴുതുന്നു.

lineimage

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

sabarimala ലക്ഷക്കണക്കിനു ഭക്തരുടെ ഇഷ്ട ദൈവം തികച്ചും മലീമസംഅയ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നു. ഒരു ശബരിമല യാത്ര. വിവരണം പി. എന്‍. വേണുഗോപാല്‍

lineimage

| ഭരണം |

ദണ്ഡകാരണ്യം ചുവക്കുന്നത് ആര്‍ക്കുവേണ്ടി?

dandavate കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും സായുധസേനകള്‍ ദണ്ഡകാരണ്യം അരിച്ചുപെറുക്കുകയാണ് മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്കുവേണ്ടി. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്- ഹരിതവേട്ട. ഈയുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം രാഷ്ട്രത്തിന്‍െറ സുരക്ഷയായാലും കോര്‍പ്പറേറ്റ് കമ്പനികളുടെ താത്പര്യങ്ങളായാലും മരിക്കുന്നത് പാവപ്പെട്ടവര്‍ മാത്രമാണ്. സൈനികനടപടികള്‍ ശക്തമാക്കുമെന്നു പറയുമ്പോള്‍ കൂടുതല്‍ ജവാന്മാര്‍, കൂടുതല്‍ ജനങ്ങള്‍, കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുമെന്നുതന്നെയാണ് അര്‍ഥം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം 4500-ഓളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.എം. സുചിത്ര

lineimage

പ്ലാച്ചിമടയില്‍ നിന്ന് പുതുശ്ശേരിയിലേയ്ക്കുള്ള ദൂരം

പ്രകൃതിയോടും പ്ലാച്ചിമടയിലെ ജനങ്ങളോടും കണക്കാക്കാവുന്നതിലും അപ്പുറമുള്ള അപരാധങ്ങളാണ്‌ കൊക്കൊകോള കമ്പിനി ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഹൈപവര്‍ കമ്മറ്റി അസന്നിഗ്ധമാം വിധം സ്ഥിരീകരിച്ചിരിക്കുന്നു. കൊക്കകോളയും പെപ്സികോളയും ഇരട്ടപെറ്റ സഹോദരങ്ങളാണ്‌. ജലമലിനീകരണത്തിലും ജലചൂഷണത്തിലും തുല്യ പങ്കാളികള്‍. പ്ലാച്ചിമടയില്‍ സംഭവിച്ചത് പുതിശ്ശേരിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പി.എന്‍.വേണുഗോപാല്‍

നാം നമ്മെത്തന്നെ വേട്ടയാടുമ്പോള്‍

ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 76 സുരക്ഷാഭടന്മാര്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് വലിയ കുലുക്കമൊന്നുമില്ല. ഇടതുപക്ഷ തീവ്രവാദം ശക്തിപ്പെട്ട മറ്റു സ്ഥലങ്ങളിലെന്നപോലെ, ദന്തേവാഡ ഉള്‍പ്പെടുന്ന ബസ്തര്‍മേഖലയിലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണനയാണ് നക്സലിസം ശക്തിപ്പെടാന്‍ കാരണമായത്. എം. സുചിത്ര

മണിപ്പുരി ഒരു നൃത്തമല്ല

manipur വിഘടനവാദികളെ ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസേനയെ പ്രത്യേകാധികാരങ്ങള്‍ നല്‍കി മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചത്. സായുധസേനയ്ക്ക് സംശയം തോന്നുന്ന പക്ഷം ആരെ വേണമെങ്കലും എപ്പോള്‍വേണമെങ്കിലും വെടിവെച്ചു കൊല്ലാം, വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാം, വീടുകള്‍ നശിപ്പിക്കാം, ജനങ്ങളെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം. അതേസമയം, സേനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല. സേനയുടെ വ്യാപകമായ സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്കെതിരെ സായുധസേന നടത്തുന്ന വെടിവയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറു ദശകത്തിനുളളില്‍ 25000 പേര്‍ മരിച്ചുഎം. സുചിത്ര, വിധു വിന്‍സന്റ്

lineimage

questis an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...


questundertakes innovative research, documentation and dissemination of information ...

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org