logo malayalam

| ജെന്‍‌ഡര്‍ |

മണിപ്പുരി ഒരു നൃത്തമല്ല

manipur വിഘടനവാദികളെ ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസേനയെ പ്രത്യേകാധികാരങ്ങള്‍ നല്‍കി മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചത്. സായുധസേനയ്ക്ക് സംശയം തോന്നുന്ന പക്ഷം ആരെ വേണമെങ്കലും എപ്പോള്‍വേണമെങ്കിലും വെടിവെച്ചു കൊല്ലാം, വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാം, വീടുകള്‍ നശിപ്പിക്കാം, ജനങ്ങളെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം. അതേസമയം, സേനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല. സേനയുടെ വ്യാപകമായ സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്കെതിരെ സായുധസേന നടത്തുന്ന വെടിവയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറു ദശകത്തിനുളളില്‍ 25000 പേര്‍ മരിച്ചുഎം. സുചിത്ര

lineimage

ഈ വംശഹത്യ ഭീകരവാദമല്ലേ?

പെണ്‍ഭ്രൂണഹത്യ കാരണം പെണ്‍കുഞ്ഞുങ്ങളുടെ ജീവിക്കാനുളള അവകാശം ലംഘിക്കപ്പെടുന്നതിനു പുറമെ, സ്ത്രീകളുടെ എണ്ണം കുറയുകയും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വീണ്ടും താഴുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എം. സുചിത്ര എഴുതുന്നു. lineimage

ഒരു മലയാളി ഹിജഡ പറയുന്നത്..........

hijda ലിംഗപദവിയെക്കുറിച്ചുളള ചര്‍ച്ചകളില്‍ തേര്‍ഡ് ജന്‍ഡറിന്റെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടാത്തതെന്തുകൊണ്ട്? ഒരു മലയാളി ഹിജഡയുടെ ആത്മകഥനത്തിലൂടെ മൂന്നാം ലിംഗ അവസ്ഥയുടെ വിഷമതകള്‍ അനാവരണം ചെയ്യുപ്പെടുന്നു. സ്ത്രീ/പുരുഷന്‍ എന്ന ലിംഗവിഭജനത്തിലൂന്നുന്ന അധികാര ബന്ധങ്ങളെയും, ലിംഗപദവിയെ സംബന്ധിച്ച പൊതുസമൂഹത്തിന്റെ മുന്‍വിധികളെയും ഹിജഡകളും അബോധമായെങ്കിലും പങ്കുപറ്റുന്നതെങ്ങനെയാണ് ഈ ആത്മകഥനം വ്യക്തമാക്കുന്നു. ലിംഗാവസ്ഥ സംബന്ധിച്ച മലയാളി സമൂഹത്തിന്റെ ധാരണകളെ വിചാരണ ചെയ്യുന്ന ആത്മകഥ.എം സുചിത്ര, ഗിരിജ

lineimage

| ജെന്‍‌ഡര്‍ |

'ക്രിയാത്മകമായ ഇടപെടലാണ് ആത്മീയത'

Sister Alice ക്രൂരമായ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതിനുള്ള സര്‍ഗാത്മകമായ ഇടപെടലായി ദൈവത്തെ തിരിച്ചറിയുമ്പോള്‍, ആധിപത്യ സാമൂഹിക വ്യവസ്ഥകള്‍‌ക്കു നേരെയുള്ള പ്രതികരണമായി, ചലനാത്മകമായൊരു ആത്മീയതയെ നമുക്കു സംകല്പിക്കനാവുന്നു.എണ്‍പതുകളില്‍ മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സ്‌നേ‍ഹത്തിന്റെ ഭാഷയില്‍ വിപ്ലവവല്‍കരിക്കുന്ന പ്രവര്‍‌ത്തനങ്ങളിലാണ് ഏര്‍‌പ്പെട്ടിരുക്കുന്നത്. വിമോചന ദൈവശാസ്ത്രം മുതല്‍ സഭയുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിസ്റ്റര്‍ ആലീസ് ഈ അഭിമുഖത്തില്‍ സിസ്റ്റര്‍ ആലീസ്/ എം സുചിത്ര lineimage

മേരി റോയി- യുദ്ധങ്ങള്‍ നിറഞ്ഞ ഒരു ജീവിതം

mary roy അസാധാരണമാണ് മേരി റോയിയുടെ ജീവിതം പ്രാതിക്യൂലങ്ങളോട് യുദ്ധം ചെയ്ത ഒരു ജീവിതംപി. എന്‍. വേണുഗോപാല്‍

lineimage

സാനിറ്ററി നാപ്കിനുകളുടെ സാമൂഹികശാസ്ത്രം

anshu gupta ഭക്ഷണം, പാര്‍പ്പിടം എന്നിവയെപ്പോലെ വസ്ത്രവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്ന അവബോധം നമ്മുടെ വികസന നയങ്ങളില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെ, ശീതകാലത്തും മറ്റും വസ്ത്രമില്ലാതെ തണുത്തുവിറച്ച് മരിക്കുന്നവരുടെ കണക്കുകള്‍ നമ്മള്‍ രേഖപ്പെടുത്താറില്ല. അതുപോലെ തന്നെ, ആര്‍ത്തവശുചിത്വത്തിനായി വൃത്തിയുളള തുണിയോ സാനിറ്ററി നാപ്കിനുകളോ ഉപയോഗിക്കാനാവാതെ രോഗികളായി മാറുന്ന ദരിദ്ര സ്ത്രീകളുടെ ജീവിത ദുരന്തങ്ങളും ആരും പരിഗണിക്കാറില്ല. ആര്‍ത്തവം മാസംതോറും ആവര്‍ത്തിക്കുന്ന ഒരു പ്രകൃതിദുരന്തമായി സ്ത്രീകള്‍ക്കുമേല്‍ നിപതിക്കുന്ന ഇന്ത്യനവസ്ഥയുടെ സാമൂഹികശാസ്ത്രത്തെക്കുറിച്ചാണ് വസ്ത്രദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തലവനായ അന്‍ശു കെ. ഗുപ്ത സംസാരിക്കുന്നത്.അന്‍ശു കെ. ഗുപ്ത/ എം. സുചിത്ര
lineimagequestis an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...


questundertakes innovative research, documentation and dissemination of information ...

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org