logo malayalam

|പരിസ്ഥിതി|

മാലിന്യ നിര്‍മ്മാര്‍ജ്ജനം — ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം

Aerobic bins മലയാളിയുടെ സാമൂഹ്യ ജീവിതത്തിന്റെ നിലവാരവും അന്തസ്സും ഉയർത്തുന്ന ഒരു മാലിന്യ നിർമാർജന പരീക്ഷണത്തെക്കുറിച്ച് പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

പ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി

പ്ലാച്ചിമടയില്‍ കൊക്കൊ കോളാ കമ്പിനി വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ഹൈ പവര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് തികച്ചും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാ കണക്കില്‍ വിലയിരുത്തിയിരിക്കുന്നു എന്നതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചിരുന്നവര്‍ക്കും പുതുതായി ഏറെയൊന്നുമില്ല ഈ റിപ്പോര്‍ട്ടില്‍. തങ്ങളുടെ വാദങ്ങള്‍ തെളിയിക്കപ്പെടവുന്നതാണെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കില്‍, കമ്മറ്റി, തെളിവുകള്‍ നിരത്തി സ്വന്തം ഭാഗം വാദിച്ചു ജയിക്കേണ്ട ബാധ്യത എല്ലാംകൊണ്ടും ദുര്‍ബലരായ പ്ലാച്ചിമട നിവാസികളുടെ മേല്‍ എന്തിനു കെട്ടിവച്ചു? പി.എന്‍.വേണുഗോപാല്‍

lineimage

അവര്‍ ഇപ്പോഴും അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്

bhopal ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പുരാനി ഭോപ്പാലിലെ ജനങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്? തലമുറകള്‍ കടന്നും ദുരന്തഫലങ്ങള്‍ ഇവരെ വേട്ടയാടുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൗ കെമില്‍ക്കസിനെ നിയമബാധ്യതകളില്‍ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭോപ്പാലിന്റെ സമകാലിക അവസ്ഥയുടെ ദൈന്യത, സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ എങ്ങനെ രൂക്ഷമാക്കുന്നുവെന്ന് അന്വേഷിക്കുകയാണ് ഈയിടെ ഭോപ്പാല്‍ സന്ദര്‍ശിച്ച ലേഖിക. എം. സുചിത്ര

lineimage

കൊക്കകോളയ്‌ക്ക്‌ ഒരു സി.ഡി.എസ്‌. ഊന്നുവടി

പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്‌? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാല്‍ ഏതാണ്ട്‌ തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും. പി. എന്‍. വേണുഗോപാല്‍ എഴുതുന്നു. lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര എഴുതുന്നു. lineimage

മാലിന്യം വളരുന്നു; അതിര്‍ത്തികള്‍ കടന്നും

waste മാലിന്യത്തിന്റെ കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഇതുവരെ കാണിച്ച അനാസ്ഥകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. നോക്കിയിരിക്കേ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം. ഏഴുലക്ഷം ജനങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ഫ്‌ളോട്ടിംഗ് പോപ്പുലേഷന്‍. പുതിയ പുതിയ ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, നിരവധി ആശുപത്രികള്‍.... ശരാശരി 380 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരം പുറന്തളളുന്നത്. ഇന്ത്യയില്‍ത്തന്നെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം വളരെ കൂടുതലുളള നഗരങ്ങളില്‍ ഒന്ന്. എന്നിട്ടും നഗരത്തിന്റെ വികസനം ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചുകാണാറില്ല. എം. സുചിത്ര, പി.എന്‍. വേണുഗോപാല്‍

lineimage

ഇനിയും പഠിക്കാത്ത പാഠങ്ങള്‍

rain വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്ന കേരളം ആളോഹരി കുടിവെളള ലഭ്യതയുടെ കാര്യത്തില്‍ രാജസ്ഥാനേക്കാള്‍ പിറകിലാവുന്നത് എന്തുകൊണ്ടാണ്?.എം. സുചിത്ര

lineimage

ജനം, ജലം, ജീവിതം

water ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന തരുണ്‍ ഭാരത് സംഘ് എന്ന സന്നദ്ധ സംഘടനയുടെ നേതാവ് ഡോക്ടര്‍ രാജേന്ദ്ര സിംഗിന്, രാജസ്ഥാനിലെ വരള്‍ച്ചബാധിത ജില്ലകളില്‍ ജനപങ്കാളിത്തത്തോടെയുളള ജലസംരക്ഷണത്തിന് നേതൃത്വം നല്‍കിയതിന് മഗ്‌സാസെ അവാര്‍ഡ് ലഭിച്ചിരുന്നു. അദ്ദേഹം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ സാഹചര്യവും അനുഭവങ്ങളും അനുസ്മരിക്കുന്നു. രാജേന്ദ്രസിംഗ്/ എം. സുചിത്ര

lineimage

|പരിസ്ഥിതി|

പ്ലാച്ചിമടയില്‍ നിന്ന് പുതുശ്ശേരിയിലേയ്ക്കുള്ള ദൂരം

പ്രകൃതിയോടും പ്ലാച്ചിമടയിലെ ജനങ്ങളോടും കണക്കാക്കാവുന്നതിലും അപ്പുറമുള്ള അപരാധങ്ങളാണ്‌ കൊക്കൊകോള കമ്പിനി ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഹൈപവര്‍ കമ്മറ്റി അസന്നിഗ്ധമാം വിധം സ്ഥിരീകരിച്ചിരിക്കുന്നു. കൊക്കകോളയും പെപ്സികോളയും ഇരട്ടപെറ്റ സഹോദരങ്ങളാണ്‌. ജലമലിനീകരണത്തിലും ജലചൂഷണത്തിലും തുല്യ പങ്കാളികള്‍. പ്ലാച്ചിമടയില്‍ സംഭവിച്ചത് പുതിശ്ശേരിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പി.എന്‍.വേണുഗോപാല്‍

lineimage

ഭോപ്പാല്‍ പോരാട്ടം യൗവനതീക്ഷ്ണതയില്‍

rasheeda ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട, പരിസ്ഥിതി രംഗത്തെ നോബല്‍സമ്മാനം എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ അവാര്‍ഡ് നേടിയ റഷീദാബിയും ചമ്പാദേവിയും ദുരന്തബാധിതര്‍ക്കായുളള പോരാട്ടത്തിന്റെ സമകാലികാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നു.റഷീദാബി, ചമ്പാദേവി ശുക്ല/എം. സുചിത്ര

lineimage

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

Sabari waste ലക്ഷക്കണക്കിനു ഭക്തരുടെ ഇഷ്ട ദൈവം തികച്ചും മലീമസമായ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നു. ഒരു ശബരിമല യാത്ര. വിവരണം പി. എന്‍. വേണുഗോപാല്‍ lineimage

കേന്ദ്രത്തിന്റെ ബയോടെക്‌ ഭീകരവാദം

ജി.എം. വിമുക്തകേരളം എന്നത്‌ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത്തരമൊരു നിലപാടില്‍ അധികകാലം തുടരാന്‍ കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഇനി കഴിയുമെന്നു തോന്നുന്നില്ല. എം. സുചിത്ര എഴുതുന്നു. lineimage

അന്വേഷിക്കാതെ പോയ യാഥാര്‍ത്ഥ്യങ്ങള്‍

കുപ്പിവെളള നിര്‍മാണത്തിനായി കമ്പനി ജലമൂറ്റുന്നത് പ്ലാച്ചിമടയിലും പരിസര പ്രദേശങ്ങളിലും ജലക്ഷാമത്തിനു വഴിവയ്ക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് ശാസ്ത്രീയമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടത്. ഒട്ടേറെ പാളിച്ചുകളുളള ഈ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കുകയായിരുന്നു ബഹുമാനപ്പെട്ട ഹൈക്കോടതി. കണക്കുകളുടെ മറവില്‍ ഒളിപ്പിച്ചുവച്ച സത്യങ്ങളിലേക്കു വിരല്‍ ചൂണ്ടി, കോടതിയുടെ ശ്രദ്ധ അവയിലേക്കു തിരിക്കാന്‍, ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നത് വിധിയുടെ വായനയില്‍ നിന്ന് വ്യക്തമാകുന്നു. എം. സുചിത്ര, പി. എന്‍. വേണുഗോപാല്‍ lineimage

കൊക്കകോളയും ജനാധിപത്യവും

malayalam കൊക്കകോള ഫാക്ടറി കൊണ്ടുളള വിപത്ത് പ്ലാച്ചിമടയിലെ ഏതാനും ആദിവാസികളുടെ കുടിവെളളം മുട്ടിക്കുന്നുവെങ്കിലത് വികസനത്തിനു നല്‍കേണ്ട വിലയായി കണക്കാക്കി അവഗണിക്കാമെന്ന് കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകള്‍ പാളി. സി. സുരേന്ദ്രനാഥ്

lineimage

ചട്ടങ്ങളിലെ പഴുതുകള്‍

ഏതുനിയമത്തിന്റെ പിന്‍ബലത്തോടെയാണ് കൊക്കകോളക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശീതളപാനീയ ബ്രാന്‍ഡുകള്‍ക്കോ എതിരെ നടപടിയെടുക്കുക? അവ്യക്തവും നിരര്‍ഥകവുമായ ഏതാനും നിയമങ്ങളാണ് ശീതളപാനീയ നിര്‍മാണവുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ നിലവിലുളളത്. എം. സുചിത്ര

lineimage

കായലില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

കുട്ടനാട്ടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ക്കിടയില്‍ ബോട്ടൊന്ന് നിറുത്തി കരയിലേക്ക് ഇറങ്ങിയാല്‍ കാണുന്നത് മറ്റെവിടെയും കാണാത്തത്ര ദുസഹമായ കാഴ്ചകളാണ്. കായലിന്റെ കൈവഴിയായി നീണ്ടുകിടക്കുന്ന കൊച്ചുകൊച്ചു തോടുകളുടെ ഓരത്ത് ചാക്കുകൊണ്ട് മറച്ച കക്കൂസുകള്‍. മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വെളളത്തില്‍ അവര്‍ കുളിക്കുന്നു, അലക്കുന്നു. അതേ വെളളം കുടിക്കാന്‍ വീട്ടിലേക്കെടുക്കുന്നു. തിളപ്പിച്ചാല്‍ മാലിന്യം പോകുമെന്ന വിശ്വാസത്തില്‍ ചിലര്‍ തിളപ്പിച്ചും, അതുകൊണ്ടൊന്നും കാര്യമില്ലെന്ന ബോധ്യത്തില്‍ മറ്റുളളവര്‍ തിളപ്പിക്കാതെയും ഇതേ വെളളം കുടിക്കുന്നു. സ്വന്തം വിസര്‍ജ്യം മാത്രമല്ല, പുറംനാട്ടില്‍ നിന്നെത്തി ഹൗസ് ബോട്ടുകളില്‍ കായല്‍യാത്ര നടത്തുന്നവരുടെ വിസര്‍ജ്യം കൂടി കലര്‍ന്ന വെളളം കുടിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ കുട്ടനാട്ടുകാര്‍ക്കുളളത്. എം. സുചിത്ര/എം.പി. ബഷീര്‍ lineimage

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org