logo malayalam

മാലിന്യ നിര്‍മ്മാര്‍ജ്ജനം — ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം

Aerobic bins

മലയാളിയുടെ സാമൂഹ്യ ജീവിതത്തിന്റെ നിലവാരവും അന്തസ്സും ഉയർത്തുന്ന ഒരു മാലിന്യ നിർമാർജന പരീക്ഷണത്തെക്കുറിച്ച് പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

വാക്കിന്റെ കൂടുകള്‍

അടുപ്പവും ബഹുമാനവും സ്‌നേഹവും എല്ലാം പരിഗണിച്ച് ഒരാളെ സംബോധന ചെയ്യാന്‍ മലയാളത്തില്‍ വാക്കുകളുണ്ടോ? - മലയാളത്തിന്റെ അപര്യാപ്തകളെപ്പറ്റി ചില ചിന്തകള്‍
പി എന്‍ വേണുഗോപാല്‍

lineimage

വല്ലാര്‍പാടം-മൂന്നു വര്‍ഷങ്ങളുടെ ബാക്കിപത്രം

ICTT

2011 ഫെബ്രുവരി 11 ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടൈനര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ് ടെര്‍മിനല്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കൊച്ചിയുടേയും കേരളത്തിന്റെയും വികസനപാതയിലെ ഒരു മൈല്‍ക്കുറ്റി എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാ മാധ്യമങ്ങളും എല്ലാ വിഭാഗം ജനങ്ങളും അതിനെ സ്വാഗതം ചെയ്തത്. എന്നാല്‍... പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

ഒരു കായല്‍ കദന കതൈ

ilina

നമുക്കു ലഭിക്കാറുള്ള കോടതിവിധികളില്‍ മാനവികതയോടും മാനുഷിക മൂല്യങ്ങളോടും പ്രകൃതിയോടും പ്രതിബദ്ധത ഉദ്ഘോഷിക്കുന്ന അനേകം പരിച്ഛേദങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അവയില്‍ പലതും, നീതി നടപ്പാക്കുന്ന ഭാഗം വരുമ്പോള്‍ കേവലം വാചകക്കസര്‍ത്തുകളായി അവശേഷിക്കാറുണ്ട്. എന്നാല്‍....

250 കോടി രൂപ മുടക്കിയ സപ്തനക്ഷത്ര റിസോര്‍ട്ട് പൊളിച്ചുനീക്കുവാനുള്ള കേരള ഹൈക്കോടതിയുടെ വിധി.

പി എന്‍ വേണുഗോപാല്‍

lineimage

 

ജീവിച്ചിരിക്കുക എന്ന സമരം

ilina 'നിയമവ്യവസ്ഥയില്‍ വിശ്വസിക്കാന്‍തന്നെയാണ് എനിക്കുമിഷ്ടം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഈ വിചാരണയിലൂടെ കടന്നുപോയത്. പക്ഷേ, അതൊരു കങ്കാരുക്കോടതിയായി മാറി എന്നതു വേറെ കാര്യം. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നിയമവ്യവസ്ഥയിലും ബിനായക്കിന്റെ നിരപരാധിത്വത്തിലും വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍ 2009-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ബിനായക്കിന് എത്രയോ എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു. അതേസമയം ജനാധിപത്യത്തില്‍, ജുഡീഷ്യറിയെ വിമര്‍ശനാത്മകമായി നിരീക്ഷിക്കാനും നീതിരഹിതമായ വിധിപ്രസ്താവങ്ങളെ വിമര്‍ശിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ വന്ന വിധിപ്രസ്താവങ്ങളെ ബഹുമാനിക്കേണ്ട ഒരു കാര്യവുമില്ല.' ഡോ. ഇലീന സെന്‍/ എം സുചിത്ര
lineimage

ദണ്ഡകാരണ്യം ചുവക്കുന്നത് ആര്‍ക്കുവേണ്ടി?

dandavate കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും സായുധസേനകള്‍ ദണ്ഡകാരണ്യം അരിച്ചുപെറുക്കുകയാണ് മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്കുവേണ്ടി. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്- ഹരിതവേട്ട. ഈയുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം രാഷ്ട്രത്തിന്‍െറ സുരക്ഷയായാലും കോര്‍പ്പറേറ്റ് കമ്പനികളുടെ താത്പര്യങ്ങളായാലും മരിക്കുന്നത് പാവപ്പെട്ടവര്‍ മാത്രമാണ്. സൈനികനടപടികള്‍ ശക്തമാക്കുമെന്നു പറയുമ്പോള്‍ കൂടുതല്‍ ജവാന്മാര്‍, കൂടുതല്‍ ജനങ്ങള്‍, കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുമെന്നുതന്നെയാണ് അര്‍ഥം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം 4500-ഓളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എം. സുചിത്ര

lineimage

നാം നമ്മെത്തന്നെ വേട്ടയാടുമ്പോള്‍

ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 76 സുരക്ഷാഭടന്മാര്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് വലിയ കുലുക്കമൊന്നുമില്ല. ഇടതുപക്ഷ തീവ്രവാദം ശക്തിപ്പെട്ട മറ്റു സ്ഥലങ്ങളിലെന്നപോലെ, ദന്തേവാഡ ഉള്‍പ്പെടുന്ന ബസ്തര്‍മേഖലയിലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണനയാണ് നക്സലിസം ശക്തിപ്പെടാന്‍ കാരണമായത്. എം. സുചിത്ര

lineimage

അവര്‍ ഇപ്പോഴും അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്

bhopal ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പുരാനി ഭോപ്പാലിലെ ജനങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്? തലമുറകള്‍ കടന്നും ദുരന്തഫലങ്ങള്‍ ഇവരെ വേട്ടയാടുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൗ കെമില്‍ക്കസിനെ നിയമബാധ്യതകളില്‍ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭോപ്പാലിന്റെ സമകാലിക അവസ്ഥയുടെ ദൈന്യത, സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ എങ്ങനെ രൂക്ഷമാക്കുന്നുവെന്ന് അന്വേഷിക്കുകയാണ് ഈയിടെ ഭോപ്പാല്‍ സന്ദര്‍ശിച്ച ലേഖിക.എം. സുചിത്ര

lineimage

ഞങ്ങള്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകം മൗനം പാലിച്ചു

half of a yellow sun 1967 മുതല്‍ 70 വരെയുളള മൂന്നു വര്‍ഷക്കാലം നൈജീരിയയിലെ ബിയാഫ്രയില്‍ നടന്ന ആഭ്യന്തരയുദ്ധമാണ്‌ നോവലിന്റെ ഇതിവൃത്തം. വരള്‍ച്ചയും ക്ഷാമവും പട്ടിണിയുംകൊണ്ടു ബിയാഫ്രന്‍ ജനത പൊറുതിമുട്ടിയപ്പോള്‍ പുറംലോകം അതു വെറുതെ നോക്കിനിന്നു. ഒടുവില്‍ ലോകത്തിന്റെ ഓര്‍മകളില്‍നിന്നുപോലും അതു തുടച്ചുനീക്കപ്പെട്ടു. യുദ്ധത്തെ അതിജീവിച്ച കുറെ മനുഷ്യരുടെ ഓര്‍മകളില്‍ നിന്നാണ്‌ ചിമമാന്‍ഡ താന്‍ ജനിക്കുന്നതിനു മുമ്പു സംഭവിച്ച ഈ ദുരന്തത്തെ പുനര്‍നിര്‍മിക്കുന്നത്. ഇ. സന്തോഷ് കുമാര്‍
lineimage

"അക്രമം ആരുടേതായാലും അംഗീകരിക്കാനാവില്ല"

Binayak 'ഒരുഘട്ടത്തിലും ഞാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ ഞാന്‍ പരസ്യമായി വിമര്‍ശിക്കുന്നുമുണ്ട്. അക്രമങ്ങള്‍ കൂടുതല്‍ അക്രമത്തിനു മാത്രമേ വഴിവെക്കൂ. അക്രമം നടത്തുന്നത് ഭരണകൂടമായാലും മറ്റേതു വിഭാഗമായാലും അത് വലയന്‍സ് തന്നെയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നു തരംതിരിച്ചു ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ സമൂഹം എക്കാലത്തും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വയലന്റ് തന്നെയായിരുന്നു. യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും ചരിത്രം തന്നെയാണ് നമുക്കുളളത്. ജാതി, വര്‍ഗം, മതം, ജെന്‍ഡര്‍ തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ സൊസൈറ്റി വയലന്റാണ്.' ഡോ. ബിനായക് സെന്‍/ എം സുചിത്ര
lineimage

കുട്ടികള്‍ സത്യം അറിയട്ടെ

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുളള രാജ്യമാണ് ഇന്ത്യ-44 കോടി കുട്ടികള്‍. അഞ്ചു വയസിനു താഴെ 15 കോടിയിലേറെ കുട്ടികള്‍. കുട്ടികളുടെ ദുരവസ്ഥ ഒരു ഉത്തരേന്ത്യന്‍ കഥയൊന്നുമല്ല. കേരളത്തില്‍ ശിശു മരണനിരക്കും മാതൃ മരണനിരക്കും കുറവാണെന്നത് ശരിതന്നെ. പക്ഷേ, സംസ്ഥാനത്തെ 40 ലക്ഷം കുട്ടികളില്‍ വലിയൊരു ഭാഗം സാമൂഹികവും സാമ്പത്തികവുമായി മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡിന്റെ "ഇക്കണോമിക് റിവ്യു'വില്‍ തന്നെ പറയുന്നു. എം. സുചിത്ര

lineimage

മുങ്ങിപ്പോയോ നമ്മുടെ നെല്‍‌വയല്‍ ബില്ല്?

Paddy field നെല്‍വയലുകള്‍ ഒരു നിയന്ത്രണവുമില്ലാതെ നികത്തിക്കൊണ്ടിരിക്കുന്നതു തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കേരള നെല്‍വയല്‍‌‌- നീര്‍ത്തട സംരക്ഷണ ബില്‍ എന്ന പേരില്‍ ഒരു കരടുനിയമത്തിനു രൂപം നല്‍കിയിരുന്നു. പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വത്തെയും ജലലഭ്യതയെയും പരിസ്ഥിതിയെയും തീര്‍ത്തും അപകടത്തിലാക്കിക്കഴിഞ്ഞുവെന്ന് വളരെ വൈകിയാണെങ്കിലും ബോധ്യമായതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. തുടര്‍ന്ന്, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചര്‍ച്ചകളും അഭിപ്രായസ്വരൂപണവും നടന്നു. എം സുചിത്ര
lineimage

കേന്ദ്രത്തിന്റെ ബയോടെക്‌ ഭീകരവാദം

ജി.എം. വിമുക്തകേരളം എന്നത്‌ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത്തരമൊരു നിലപാടില്‍ അധികകാലം തുടരാന്‍ കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഇനി കഴിയുമെന്നു തോന്നുന്നില്ല. എം. സുചിത്ര
lineimage

കൊക്കകോളയ്‌ക്ക്‌ ഒരു സി.ഡി.എസ്‌. ഊന്നുവടി

പ്ലാചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്‌? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാല്‍ ഏതാണ്ട്‌ തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും. പി. എന്‍. വേണുഗോപാല്‍
lineimage

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. എം. സുചിത്ര
lineimage

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

waste ലക്ഷക്കണക്കിനു ഭക്തരുടെ ഇഷ്ട ദൈവം തികച്ചും മലീമസംഅയ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നു. ഒരു ശബരിമല യാത്ര. വിവരണം പി. എന്‍. വേണുഗോപാല്‍
lineimage

"പട്ടയെട്ത്ത മരക നന്ത് പോക പോലെ''......... ‍

Adivasi അട്ടപ്പാടി സമ്പൂര്‍ണ മദ്യനിരോധിത മേഖലയാണ്. കേരളത്തില്‍ ചാരായനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരു കൊല്ലം മുമ്പ്, 1995 ഏപ്രില്‍ ഒന്നിന്, അട്ടപ്പാടിയിലെ 35 ചാരായഷാപ്പുകളും 15 കളളുഷാപ്പുകളും അടച്ചുപൂട്ടിയിരുന്നു. വന്തവാസികളോടൊപ്പം മലകയറിവന്ന വാറ്റുചാരായം ആദിവാസി ജീവിതങ്ങളെ പൂര്‍ണമായി ഗ്രസിച്ചു കഴിഞ്ഞുവെന്ന് വൈകിയാണെങ്കിലും മനസിലാക്കിയപ്പോഴാണ് ജില്ലാ ഭരണാധികാരികള്‍ നിരോധ ഉത്തരവ് പുറപ്പെടുവിച്ചത്. പന്ത്രണ്ടു വര്‍ഷമായി നിരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ചാരായ പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ രൂക്ഷമാകുകയാണ്.എം സുചിത്ര
lineimage

അടക്കംകൊല്ലികളും കടക്കെണികളും

trawling മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂണ്‍ 15നു തന്നെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നിരിക്കെയാണ്. നിരോധന വാദപ്രതിവാദങ്ങള്‍ പതിവുപോലെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളായി. ഈ വാര്‍ഷികാചാരങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ മത്സ്യമേഖല എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചുളള ആശങ്കകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.എം. സുചിത്ര, പി. എന്‍. വേണുഗോപാല്‍
lineimage

മേരി റോയി- യുദ്ധങ്ങള്‍ നിറഞ്ഞ ഒരു ജീവിതം

mary roy അസാധാരണമാണ് മേരി റോയിയുടെ ജീവിതം പ്രാതിക്യൂലങ്ങളോട് യുദ്ധം ചെയ്ത ഒരു ജീവിതംപി. എന്‍. വേണുഗോപാല്‍
lineimage

ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല

krishna iyer ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനേയും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു.ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍/ പി.എന്‍. വേണുഗോപാല്‍
lineimage

ഇനിയും പഠിക്കാത്ത പാഠങ്ങള്‍

rain വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്ന കേരളം ആളോഹരി കുടിവെളള ലഭ്യതയുടെ കാര്യത്തില്‍ രാജസ്ഥാനേക്കാള്‍ പിറകിലാവുന്നത് എന്തുകൊണ്ടാണ്?.എം. സുചിത്ര
lineimage

ഗാന്ധി — വരയിലും തിളക്കം

Gandhi Cartoon

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ മരണാനന്തരം മഹാത്മാ ഗാന്ധിയോളം എല്ലാ അര്‍ഥങ്ങളിലും കാര്‍ട്ടൂണ്‍ കഥാപാത്രമാവാന്‍ വിധിക്കപ്പെട്ട മറ്റൊരു മനുഷ്യനുണ്ടാവില്ല. നല്ലതുപറയാന്‍ ഇടം തരാത്തൊരു പരിഹാസ്യകലാരൂപത്തില്‍ ഗാന്ധിജി തിളങ്ങുന്ന കഥാപാത്രമാവുന്നത് കാര്‍ട്ടൂണിങ്ങിന്റെ തനതു സവിശേഷത. നാടും നാട്ടാരും രാഷ്ട്രീയക്കാരും ചരിത്രത്തിന്റെ നോക്കുകുത്തി പ്രതിമയാക്കിമാറ്റിയ രാഷ്ട്രപിതാവ്.
സുന്ദര്‍, നാന്‍സി

‘കോപ്പിറൈറ്റ്’, ‘കോപ്പിലെഫ്റ്റ്’

sayahna

മലയാളഭാഷയോടുള്ള താല്പര്യം കൊണ്ടുമാത്രം അകലങ്ങളില്‍ ഒറ്റയ്ക്കിരുന്ന് അക്ഷരങ്ങള്‍കൊണ്ട് പണിയെടുക്കുന്ന അപരിചിതരുടെ കൂട്ടായ്മയാണ് 'സായാഹ്ന'. പകര്‍പ്പവകാശ നിയമങ്ങളെ മാനിച്ചുകൊണ്ട് മലയാളഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് വായനക്കാർക്ക് സൗജന്യമായി നൽകുന്ന ഈ സംരംഭത്തെക്കുറിച്ച് പി.എന്‍. വേണുഗോപാല്‍

പാടങ്ങള്‍ നെല്ലിന്‍ നിറം പൂണ്ടു നീളെ....

pokkali

കാല്‍നൂറ്റാണ്ടിനുശേഷം പുത്തന്‍‌കരിപ്പാടത്ത് കൊയ്ത്ത്. ആലപ്പുഴ ജില്ലയില്‍ എഴുപുന്നയിലെ ഈ പാടശേഖരം കൃഷി ചെയ്യാതെ തരിശ്ശിട്ടതുകൊണ്ടല്ല, കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി അവിടെ കൊയ്ത്ത് ഉണ്ടാവാതിരുന്നത്... പി.എന്‍. വേണുഗോപാല്‍

lineimage

ചില ബവേറിയന്‍ വര്‍ത്തമാനങ്ങള്‍

ilina

ഒരു ജര്‍മന്‍ യാത്രയുടെ വിവരണം

പി എന്‍ വേണുഗോപാല്‍, ആര്‍ ശ്രീദേവി

lineimage

ജീവിത യാഥാര്‍ത്ഥ്യം; ചലച്ചിത്ര യാഥാര്‍ത്ഥ്യം

bhopal

പന്ത്രണ്ട് ഫീച്ചര്‍ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി ഡോക്യുമെന്ററികളും ഏഴ് കവിതാസമാഹരങ്ങളും നാലു നോവലുകളും ബുദ്ധദേവ് ദാസ് ഗുപ്തയുടേതായുണ്ട്. മധ്യവര്‍ഗത്തിന്റെ ആന്തരിക വൈരുധ്യങ്ങളാണ് ദാസ് ഗുപ്തയുടെ ചിത്രങ്ങളുടെ ഒരു പ്രധാന പ്രമേയം. തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയില്‍ അദ്ദേഹവുമായി പി.എന്‍. വേണുഗോപാല്‍ സംസാരിച്ചപ്പോള്‍
lineimage

രാജ്യദ്രോഹം 1922
രാജ്യദ്രോഹം 2010

binayak sen കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ കൂട്ടിക്കൊടുപ്പുകാരായ ഭരണാധികാരികളും പണം വാങ്ങിയോ ഭീഷണിക്കു വഴങ്ങിയോ അവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ജുഡീഷ്യറിയും മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന് നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്ന ഒരു പാഠമാണ് ബിനായക് സെന്‍. ജനാധിപത്യ പ്രക്രിയകള്‍ എത്രത്തോളം കഠിനവും ഭീതിദവും അപമാനകരവുമാണെന്ന് പഠിപ്പിക്കാനുള്ള പാഠം.
എം. സുചിത്ര
lineimage

ചെങ്ങറക്കാര്‍ അട്ടപ്പാടിയിലെത്തുമ്പോള്‍

അല്ലെങ്കിലേ സങ്കീര്‍ണമാണ് അട്ടപ്പാടിയിലെ ഭൂമിപ്രശ്‌നം. ആദ്യം കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കൈയേറ്റങ്ങള്‍. ആദിവാസിഭൂമി അന്യാധീനപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാറ്റാടിക്കമ്പനി, നിയമലംഘനങ്ങള്‍, വ്യാജപട്ടയങ്ങള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍, കേസുകള്‍..... രംഗം കൂടുതല്‍ കൊഴുപ്പിക്കാനാകണം സര്‍ക്കാര്‍ ചെങ്ങറക്കാരെക്കൂടി അട്ടപ്പാടിയിലെത്തിച്ചത്.
എം. സുചിത്ര

lineimage

പ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി

പ്ലാച്ചിമടയില്‍ കൊക്കൊ കോളാ കമ്പിനി വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ഹൈ പവര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് തികച്ചും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാ കണക്കില്‍ വിലയിരുത്തിയിരിക്കുന്നു എന്നതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചിരുന്നവര്‍ക്കും പുതുതായി ഏറെയൊന്നുമില്ല ഈ റിപ്പോര്‍ട്ടില്‍. തങ്ങളുടെ വാദങ്ങള്‍ തെളിയിക്കപ്പെടവുന്നതാണെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കില്‍, കമ്മറ്റി, തെളിവുകള്‍ നിരത്തി സ്വന്തം ഭാഗം വാദിച്ചു ജയിക്കേണ്ട ബാധ്യത എല്ലാംകൊണ്ടും ദുര്‍ബലരായ പ്ലാച്ചിമട നിവാസികളുടെ മേല്‍ എന്തിനു കെട്ടിവച്ചു? പി.എന്‍.വേണുഗോപാല്‍

lineimage

പ്ലാച്ചിമടയില്‍ നിന്ന് പുതുശ്ശേരിയിലേയ്ക്കുള്ള ദൂരം

പ്രകൃതിയോടും പ്ലാച്ചിമടയിലെ ജനങ്ങളോടും കണക്കാക്കാവുന്നതിലും അപ്പുറമുള്ള അപരാധങ്ങളാണ്‌ കൊക്കൊകോള കമ്പിനി ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഹൈപവര്‍ കമ്മറ്റി അസന്നിഗ്ധമാം വിധം സ്ഥിരീകരിച്ചിരിക്കുന്നു. കൊക്കകോളയും പെപ്സികോളയും ഇരട്ടപെറ്റ സഹോദരങ്ങളാണ്‌. ജലമലിനീകരണത്തിലും ജലചൂഷണത്തിലും തുല്യ പങ്കാളികള്‍. പ്ലാച്ചിമടയില്‍ സംഭവിച്ചത് പുതിശ്ശേരിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പി.എന്‍.വേണുഗോപാല്‍

lineimage

ഭോപ്പാല്‍ പോരാട്ടം യൗവനതീക്ഷ്ണതയില്‍

bhopal ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട, പരിസ്ഥിതി രംഗത്തെ നോബല്‍സമ്മാനം എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ അവാര്‍ഡ് നേടിയ റഷീദാബിയും ചമ്പാദേവിയും ദുരന്തബാധിതര്‍ക്കായുളള പോരാട്ടത്തിന്റെ സമകാലികാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നു.റഷീദാബി, ചമ്പാദേവി ശുക്ല/എം. സുചിത്ര
lineimage

മണിപ്പുരി ഒരു നൃത്തമല്ല

manipur വിഘടനവാദികളെ ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസേനയെ പ്രത്യേകാധികാരങ്ങള്‍ നല്‍കി മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചത്. സായുധസേനയ്ക്ക് സംശയം തോന്നുന്ന പക്ഷം ആരെ വേണമെങ്കലും എപ്പോള്‍വേണമെങ്കിലും വെടിവെച്ചു കൊല്ലാം, വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാം, വീടുകള്‍ നശിപ്പിക്കാം, ജനങ്ങളെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം. അതേസമയം, സേനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല. സേനയുടെ വ്യാപകമായ സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്കെതിരെ സായുധസേന നടത്തുന്ന വെടിവയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറു ദശകത്തിനുളളില്‍ 25000 പേര്‍ മരിച്ചു എം. സുചിത്ര, വിധു വിന്‍സന്റ്
lineimage

സാമ്പത്തിക മാന്ദ്യത്തിന്‌ സി.ഡി.എസ്‌. ചികിത്സ

ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ എല്ലാ സാധ്യതകളുമുളള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും ആഗിരണം ചെയ്‌തു തുടങ്ങിയിരിക്കുന്നു. ഈ ഗുരുതരമായ പ്രശ്‌നം കേരളത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന്‌ പഠിച്ച്‌ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറ്റര്‍ ഫോര്‍ ഡവലപ്‌മെറ്റ്‌ സ്‌റ്റഡീസ്‌, വിശദമായ ഒരു റിപ്പോര്‍ട്ട്‌ ഡിസംബര്‍ മൂന്നാം വാരത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുയുണ്ടായി. റിപ്പോര്‍ട്ടിനെക്കുറിച്ച് പി. എന്‍. വേണുഗോപാല്‍

lineimage

ഈ വംശഹത്യ ഭീകരവാദമല്ലേ?

girlchild പെണ്‍ഭ്രൂണഹത്യ കാരണം പെണ്‍കുഞ്ഞുങ്ങളുടെ ജീവിക്കാനുളള അവകാശം ലംഘിക്കപ്പെടുന്നതിനു പുറമെ, സ്ത്രീകളുടെ എണ്ണം കുറയുകയും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വീണ്ടും താഴുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എം. സുചിത്ര

lineimage

കേന്ദ്രം കേരളത്തെ ഇല്ലായ്മ ചെയ്യുകയാണോ?

കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ക്രമാനുഗതമായി മാറ്റിമറിക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുമെങ്കിലും ഭൂമിശാസ്ത്രപരമായും സാമൂഹികമായും രാഷ്ട്രീയപരമായും കേരളത്തിനുള്ള പ്രത്യേകതകള്‍ മൂലം കേന്ദ്രത്തിന്റെ 'കേന്ദ്രീകരണ' പ്രവണത എറ്റവും ആഘാതമുണ്ടാക്കുന്നത് കേരളത്തിന്മേലാണ്‌. പി എന്‍ വേണുഗോപാല്‍
lineimage

കൊക്കകോളയും ജനാധിപത്യവും

malayalam കൊക്കകോള ഫാക്ടറി കൊണ്ടുളള വിപത്ത് പ്ലാച്ചിമടയിലെ ഏതാനും ആദിവാസികളുടെ കുടിവെളളം മുട്ടിക്കുന്നുവെങ്കിലത് വികസനത്തിനു നല്‍കേണ്ട വിലയായി കണക്കാക്കി അവഗണിക്കാമെന്ന് കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകള്‍ പാളി. സി. സുരേന്ദ്രനാഥ്

lineimage

'ക്രിയാത്മകമായ ഇടപെടലാണ് ആത്മീയത'

Sister Alice ക്രൂരമായ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതിനുള്ള സര്‍ഗാത്മകമായ ഇടപെടലായി ദൈവത്തെ തിരിച്ചറിയുമ്പോള്‍, ആധിപത്യ സാമൂഹിക വ്യവസ്ഥകള്‍‌ക്കു നേരെയുള്ള പ്രതികരണമായി, ചലനാത്മകമായൊരു ആത്മീയതയെ നമുക്കു സങ്കല്‍‌പ്പിക്കാനാവുന്നു.എണ്‍പതുകളില്‍ മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സ്‌നേ‍ഹത്തിന്റെ ഭാഷയില്‍ വിപ്ലവവല്‍കരിക്കുന്ന പ്രവര്‍‌ത്തനങ്ങളിലാണ് ഏര്‍‌പ്പെട്ടിരുക്കുന്നത്. വിമോചന ദൈവശാസ്ത്രം മുതല്‍ സഭയുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിസ്റ്റര്‍ ആലീസ് ഈ അഭിമുഖത്തില്‍ സിസ്റ്റര്‍ ആലീസ്/ എം സുചിത്ര
lineimage

ദാരിദ്ര്യത്തിന്റെ നിര്‍മാണ കേന്ദ്രങ്ങള്‍

വിദേശനാണ്യം സമ്പാദിക്കാനായി സ്പെഷ്യല്‍ ഇക്കണോമിക് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സോണിനെപ്പറ്റി ഒരു പഠനം. എം. സുചിത്ര, പി എന്‍ വേണുഗോപാല്‍
lineimage

സാനിറ്ററി നാപ്കിനുകളുടെ സാമൂഹികശാസ്ത്രം

anshu gupta ഭക്ഷണം, പാര്‍പ്പിടം എന്നിവയെപ്പോലെ വസ്ത്രവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്ന അവബോധം നമ്മുടെ വികസന നയങ്ങളില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെ, ശീതകാലത്തും മറ്റും വസ്ത്രമില്ലാതെ തണുത്തുവിറച്ച് മരിക്കുന്നവരുടെ കണക്കുകള്‍ നമ്മള്‍ രേഖപ്പെടുത്താറില്ല. അതുപോലെ തന്നെ, ആര്‍ത്തവശുചിത്വത്തിനായി വൃത്തിയുളള തുണിയോ സാനിറ്ററി നാപ്കിനുകളോ ഉപയോഗിക്കാനാവാതെ രോഗികളായി മാറുന്ന ദരിദ്ര സ്ത്രീകളുടെ ജീവിത ദുരന്തങ്ങളും ആരും പരിഗണിക്കാറില്ല. ആര്‍ത്തവം മാസംതോറും ആവര്‍ത്തിക്കുന്ന ഒരു പ്രകൃതിദുരന്തമായി സ്ത്രീകള്‍ക്കുമേല്‍ നിപതിക്കുന്ന ഇന്ത്യനവസ്ഥയുടെ സാമൂഹികശാസ്ത്രത്തെക്കുറിച്ചാണ് വസ്ത്രദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തലവനായ അന്‍ശു കെ. ഗുപ്ത സംസാരിക്കുന്നത്. അന്‍ശു കെ. ഗുപ്ത/ എം. സുചിത്ര
lineimage

ഒരു മലയാളി ഹിജഡ പറയുന്നത്..........

hijda ലിംഗപദവിയെക്കുറിച്ചുളള ചര്‍ച്ചകളില്‍ തേര്‍ഡ് ജന്‍ഡറിന്റെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടാത്തതെന്തുകൊണ്ട്? ഒരു മലയാളി ഹിജഡയുടെ ആത്മകഥനത്തിലൂടെ മൂന്നാം ലിംഗ അവസ്ഥയുടെ വിഷമതകള്‍ അനാവരണം ചെയ്യുപ്പെടുന്നു. സ്ത്രീ/പുരുഷന്‍ എന്ന ലിംഗവിഭജനത്തിലൂന്നുന്ന അധികാര ബന്ധങ്ങളെയും, ലിംഗപദവിയെ സംബന്ധിച്ച പൊതുസമൂഹത്തിന്റെ മുന്‍വിധികളെയും ഹിജഡകളും അബോധമായെങ്കിലും പങ്കുപറ്റുന്നതെങ്ങനെയാണ് ഈ ആത്മകഥനം വ്യക്തമാക്കുന്നു. ലിംഗാവസ്ഥ സംബന്ധിച്ച മലയാളി സമൂഹത്തിന്റെ ധാരണകളെ വിചാരണ ചെയ്യുന്ന ആത്മകഥ.എം സുചിത്ര, ഗിരിജ

lineimage

മാലിന്യം വളരുന്നു; അതിര്‍ത്തികള്‍ കടന്നും

waste മാലിന്യത്തിന്റെ കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഇതുവരെ കാണിച്ച അനാസ്ഥകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. നോക്കിയിരിക്കേ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം. ഏഴുലക്ഷം ജനങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ഫ്‌ളോട്ടിംഗ് പോപ്പുലേഷന്‍. പുതിയ പുതിയ ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, നിരവധി ആശുപത്രികള്‍.... ശരാശരി 380 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരം പുറന്തളളുന്നത്. ഇന്ത്യയില്‍ത്തന്നെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം വളരെ കൂടുതലുളള നഗരങ്ങളില്‍ ഒന്ന്. എന്നിട്ടും നഗരത്തിന്റെ വികസനം ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചുകാണാറില്ല. എം. സുചിത്ര, പി.എന്‍. വേണുഗോപാല്‍

lineimage

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org